Section

malabari-logo-mobile

ഈജിപ്തില്‍ കലാപം രൂക്ഷം ; 12 പേര്‍ കൊല്ലപെട്ടു

HIGHLIGHTS : കൊയ്‌റോ: ഈജിപ്തില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കലാപം

കൊയ്‌റോ: ഈജിപ്തില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കലാപം രൂക്ഷമാകുന്നു. മുര്‍സി അനുകൂലികളും വിരുദ്ധരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപെട്ടതായി ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

കൊയ്‌റോ യൂണിവേഴ്‌സിറ്റിക്കടുത്ത് കുത്തിയിരുപ്പ് സമരം നടത്തുന്ന മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. പട്ടാളവും ഗുണ്ടകളും ചേര്‍ന്ന ആക്രമണമാണ് സമാധാനപരമായി നടത്തിയ സമരത്തെ സംഘര്‍ഷത്തിലാക്കിയതെന്ന് മുസ്ലീം ബ്രദര്‍ഹുഡ് ആരോപിച്ചു.

sameeksha-malabarinews

ഗിസ, ഗല്‍യൂബിയ, തഹ്‌റീര്‍ സ്‌ക്വയറിലുമായി നടന്ന സംഘട്ടനങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിനെതിരെയുള്ള പ്രതിഷേധം ഈജിപ്തിലെ തെരുവുകളില്‍ രക്തരൂക്ഷിതമാവുകയാണ്. പട്ടാളത്തിന്റെ പിന്തുണയേടെയുള്ള പുതിയ ഭരണത്തെ പ്രതിഷേധിച്ച് മുര്‍സി അനുകൂലികള്‍ ദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. മുര്‍സി സ്ഥാന ഭ്രഷ്ടനാക്കപെട്ടതിനെ തുടര്‍ന്ന് ഈജിപ്തില്‍ നൂറോളം പേരാണ് കൊല്ലപെട്ടത്.

അതേസമയം മുര്‍സിയെ സൈന്യം തട്ടികൊണ്ടുപോയി എന്നാരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ മൂന്നിന് ശേഷം മുര്‍സി എവിടെയാണെന്നത് ദുരൂഹമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!