പതിനാലുകാരിയായ മകളെ പീഡിപ്പിച്ച എച്ച്‌ഐവി രോഗി അറസ്റ്റില്‍

ഇന്‍ഡോര്‍: :എച്ച്‌ഐവി രോഗിയായ പിതാവ് പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്തതായി പരാതി. ഇന്‍ഡോറിലെ ബംഗാങ്ക പ്രദേശത്തുള്ള വൃന്ദാവന്‍ കോളനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പോലീസിനെ് അറിയിക്കുമെന്ന് ഭീഷണിപെടുത്തിയ മകളെ ഇരുമ്പു ചങ്ങല ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിന് കുപിതനായ ഇയാള്‍ ഇരുമ്പു കമ്പി ചൂടാക്കി കുട്ടിയുടെ കൈ പൊള്ളിക്കുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടിയും അമ്മയും വീട് വിട്ടിറങ്ങുകയും അടുത്തുള്ള ഒരു ബന്ധുവിന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.

വഴിവിട്ട ജീവിതം നയിച്ച കുട്ടിയുടെ പിതാവ് പല സ്ത്രീകളുമായും ബന്ധം പുലര്‍ത്തിയിരുന്നു. 2002 ലാണ് ഇയാള്‍ക്ക് എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

 

Share news
error: Content is protected !!
Scroll to Top