ദില്ലി: പൊതു സ്ഥലങ്ങളില്‍ നാട്ടുകാര്‍ നാട്ടുമര്യാദകളും മാന്യതകളും പാലിക്കണമെന്ന് ഡിഎംആര്‍സി. മെട്രോ ട്രെയിനിനുള്ളില്‍ കഴിഞ്ഞയാഴ്ച കമിതാക്കള്‍ അനുചിതമായി പെരുമാറുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത് വന്‍ വിവാദമായ സാഹചര്യത്തിലാണ് അധികൃതരുടെ നിര്‍ദേശം.
ഇത്തരത്തിലുള്ള 250 ഓളം വീഡിയോ ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. ഡല്‍ഹി സൈബര്‍ ക്രൈം സെല്ലാണ് പുറത്ത് വന്ന ദൃശ്യങ്ങളെ കുറിച്ച് അനേ്വഷിക്കുന്നത്. ഡിഎംആര്‍സി സൈബര്‍ സെല്ലിന് നല്‍കിയ പരാതിയില്‍ സിഐഎസ്എഫിനെയും കുറ്റപെടുത്തിയിട്ടുണ്ട്.
യാത്രക്കാര്‍ നാട്ടുമാര്യാദയും മാന്യതയും പാലിക്കണമെന്ന നിര്‍ദേശം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഞ്ജു ദയാലാണ് പുറപ്പെടുവിച്ചത്.





