സരിതയും ഒരു കോണ്‍ഗ്രസ് മന്ത്രിയും മൂന്ന് മണിക്കൂര്‍ ഒരുമിച്ച് ചിലവഴിച്ചു?

കൊച്ചി:  കേരളത്തിലെ ഒരു പ്രമുഖമന്ത്രിയും സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാംപ്രതിയുമായ സരിത എസ് നായരും കൊച്ചിയിലെ ഒരു ഫഌറ്റില്‍ ഒരുമിച്ച് ചെലവഴിച്ച രേഖകള്‍ പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13ന് കൊച്ചി വൈറ്റലയിലുള്ള മന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള ഫഌറ്റിലാണ് ഇവര്‍ തമ്മില്‍ കണ്ടത്.

ഫ്‌ലാറ്റിലെ സന്ദര്‍ശക രജിസ്റ്ററിലാണ് രാവിലെ 8 മണിക്ക് സരിത ഇവിടെ എത്തിയെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിന്ന് സരിത മടങ്ങിയത് മൂന്നര മണിക്കൂറിനു ശേഷം 11.30 നാണ്.. സരിതയോടൊപ്പം ഫ്‌ലാറ്റിലെത്തിയ ഷൈന്‍ എന്നയാള്‍ ഒമ്പതു മണിയോടെ മടങ്ങിയിരുന്നു.

സരിതയുടെ ഫോണിലേക്ക് വിളിച്ചവരുടെ കൂട്ടത്തില്‍ ഈ മന്ത്രിയുടെ പേരുമൂണ്ടായിരുന്നു. തന്റെ മണ്ഡലത്തിലെ ഒരാളുടെ പരാതി സംബന്ധിച്ചാണ് സരിതയുമായി സംസാരിച്ചതെന്നായിരുന്നു അന്ന് മന്ത്രിയുടെ വിശദീകരണം.

Share news
error: Content is protected !!
Scroll to Top