Section

malabari-logo-mobile

ഇറാനില്‍ ഭൂമികുലുക്കം . മരണം 250 കവിഞ്ഞു ; പരിക്കേറ്റവര്‍ 2000ത്തിലധികം.

HIGHLIGHTS : ടെഹ്‌റാന്‍ : ഇറാനിലുണ്ടായ ഇരട്ട ഭൂമികുലുക്കത്തില്‍ 250 ലധികം

ടെഹ്‌റാന്‍ : ഇറാനിലുണ്ടായ ഇരട്ട ഭൂമികുലുക്കത്തില്‍ 250 ലധികം പേര്‍ കൊല്ലപ്പെടുകയും 2000 ത്തിലധികം പേര്‍ക്ക് പരിക്കു പറ്റി. ഇറാനിയന്‍ വാര്‍ത്താചാനലാണ് ഈ വിവരം പുറത്തുവിട്ടത്.

തബരീസ്, അഹാര് എന്നീ നഗരങ്ങളിലാണ് 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ ഉണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.

sameeksha-malabarinews

പ്രാദേശിക സമയം 4.35 ന് തബരീസിന് 60 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ആദ്യ ഭൂചലനമുണ്ടായത്. 11 മിനിറ്റിന് ശേഷം അടുത്ത ഭൂചലനവുമുണ്ടായി. ആറുഗ്രാമങ്ങള്‍ പൂര്‍ണമായും നശിച്ചു. 60 ഓളം ഗ്രാമങ്ങളില്‍ കനത്ത നാശ നഷ്ടമുണ്ടായിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് പത്തോളം തുടര്‍ചലനങ്ങളും ഉണ്ടായയിനെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പരിഭ്രാന്തിയിലാണ്.

ഇതിനുമുമ്പ് ഈ മേഖലയില്‍ 2003 ല്‍ റിക്ടകര്‍ സ്‌കെയ്‌ലില്‍ 6.6 രേഖപ്പെടുത്തിയ ഭൂ ചലനത്തില്‍ 26,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!