Section

malabari-logo-mobile

‘ഹാര്‍ട്ട് വിത്തൗട്ട് ബീറ്റ്’ സിനിമ തിരിച്ചറിവിന്റെ മിടിപ്പുകളാകുമ്പോള്‍

HIGHLIGHTS : സിനിമ കാഴ്ചയുടെ കലയാകുന്നു. കേവലമായ കെട്ടുകാഴ്ചകള്‍

മുസ്തഫ മുഹമ്മദ

സിനിമ കാഴ്ചയുടെ കലയാകുന്നു. കേവലമായ കെട്ടുകാഴ്ചകള്‍ പ്രേക്ഷകനു മുമ്പിലെത്തിക്കൊണ്ടിരിക്കുന്ന സമകാലീന കാഴ്ച പരിസരങ്ങളില്‍ ഉള്‍ക്കാഴ്ചയുണര്‍ത്തുന്ന സിനിമകള്‍ അതിന്‍രെ കലാപരവും, സാമൂഹികപരവുമായ ദൗത്യം നിറവേറ്റുന്നു. ഇങ്ങനെ പാരിസ്ഥിതിക മലിനീകരണത്തിന്റെ വര്‍ത്തമാന ഭീകരതയുടെ വൈകൃത മുഖം അനാവരമം ചെയ്യുന്ന സിനിമയാണ് ‘പ്യൂപ്പ ക്രിയേറ്റീവ് തോട്ടി”ന്റെ ബാനറില്‍ ‘മുസ്തഫ മുഹമ്മദ്’ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഹാര്‍ട്ട് വിത്തൗട്ട് ബീറ്റ്’എന്ന ഷോര്‍ട്ട് ഫിലിം.

 

[youtube]http://www.youtube.com/watch?v=nlvvyGGNsBM[/youtube]

sameeksha-malabarinews

ഈ സിനിമയില്‍ മനുഷ്യകഥാപാത്രങ്ങളില്ല. എന്നാല്‍ പരിസ്ഥിതിക്കു നേരെയുള്ള മനുഷ്യന്റെ കടന്നാക്രമണ സ്വഭാവം വില്ലന്‍ കഥാപാത്രം പോലെ നമുക്കുമുന്നിലെത്തുന്നു. ആ വില്ലന്‍ കഥാപാത്രത്തിന്റെ ചെയ്തികള്‍ നമ്മില്‍ കുറ്റബോധമുണ്ടാക്കുന്നു, തിരിച്ചറിവുണ്ടാക്കുന്നു. രണ്ടു ഞണ്ടുകള്‍ മാത്രമാണിതിലെ കഥാപാത്രങ്ങള്‍. പ്രകൃതിയോട് ഏറ്റവും ഇണങ്ങി ജീവിക്കുന്ന ജീവികളിലൂടെ പാരിസ്ഥിതിക ദുരന്തം പ്രേക്ഷകനു മുമ്പിലെത്തുമ്പോള്‍ കാഴ്ചയുടെ തലത്തില്‍ നിന്ന് ഉള്‍ക്കാഴ്ചയുടെ തലത്തിലേക്ക് സിനിമ വളരുന്നു. സിനിമാക്കാരനും…

സൂപ്പര്‍സ്റ്റാര്‍ വൃദ്ധരുടെയും അഭിനവ പണ്ഡി(റ്റ്)തന്‍ മാരുടെയും കലയാണ് സിനിമയെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന മലയാള പ്രേക്ഷകനു മുമ്പില്‍ ‘മുസ്തഫ മുഹമ്മദ്’ എന്ന 26 കാരനായ പരപ്പനങ്ങാടി ചിറമംഗലം സ്വദേശിയുടെ സിനിമാക്കാഴ്ചകള്‍ ഏറെ പ്രശംസനീയവും, അഭിനന്ദനാര്‍ഹവും തന്നെ. അദേഹത്തിന്റെ സിനിമയില്‍ സ്റ്റാറുകളില്ല, സ്റ്റാറായി തിളങ്ങുന്നത് അദേഹം മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ, കാഴ്ചയുടെ, ദൃശ്യചാരുതയുടെ തെളിമതന്നെയാണ്.

സംവിധാന ഗുരുക്കന്‍മാരുടെയോ, ഇന്‍സ്റ്റിറ്റയൂട്ട് സര്‍ട്ടിഫിക്കറ്റുകളുടെയോ പിന്‍ബലമില്ലാതെ മുസ്തഫ മുഹമ്മദ് എന്ന യുവ സംവിധായകന്റെ സിനിമ ഇടപെടലുകള്‍ ഒരു സൂചനയാണ് ‘കലാകാരന്റെ കാഴ്ചയാണ പ്രധാനം’ എന്ന സൂചന ഒരു പക്ഷെ ഗൊദര്‍ദ് പറഞ്ഞതുപോലെ ‘സിനിമയക്ക് ക്യാമറതന്നെ വേണമെന്നില്ല’ എന്ന സൂചന.

3 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘ഹാര്‍ട്ട് വിത്തൗട്ട് ബീറ്റ്’ എന്ന ഹ്രസ്വ സിനിമയില്‍ ക്യാമറ ജിലേഷ് ചന്ദ്രനും എഡിറ്റിംഗ് ഷംസു റിസാനും നിര്‍വഹിച്ചിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!