Section

malabari-logo-mobile

ഇന്ത്യന്‍ സൈനികര്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയതായി റിപ്പോര്‍ട്ട്; തെറ്റായ റിപ്പോര്‍ട്ടെന്ന് പ്രതിരോധ വകുപ്പ്.

HIGHLIGHTS : ന്യൂദില്ലി: ജനുവരി 16,17 തിയ്യതികളില്‍ ഇന്ത്യന്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയതായി

ന്യൂദില്ലി: ജനുവരി 16,17 തിയ്യതികളില്‍ ഇന്ത്യന്‍ കരസേനയുടെ രണ്ട് സായുധ യൂണിറ്റുകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയതായി റിപ്പോര്‍ട്ട് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രം പുറത്തുവിട്ടു. ഇന്ത്യന്‍ പ്രതിരോധമന്ത്രിയെയും കരസേനാ മേധാവിയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന അവസരത്തില്‍ കരസേനാമേധാവി വി.കെ സിംങ് തന്റെ പ്രായവിവാദത്തില്‍ സുപ്രീം കോടതിയെ സമീപിച്ച ദിവസം തന്നെയായിരുന്നു മാര്‍ച്ച് നടന്നതെന്നുഹ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും അറിയാതെയായിരുന്നു ഈ നീക്കം.

 
ഇന്റലിജന്‍സ് വിഭാഗം ഈ നീക്കം അറിയുകയും ഉടനെ സൈന്യം ദില്ലിയില്‍ എത്തുന്നത് തടയുകയും തിരിച്ചുവിടുകയുമായിരുന്നു എന്നും 17ാം തിയ്യതി രാവിലെ പ്രധാന മന്ത്രിയെ വിളിച്ചുവരുത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് അടിയന്തര നടപടികള്‍ എടുത്ത് ആ യൂണിറ്റുകളെ തിരിച്ചയക്കുകയുമായിരുന്നു. ഹരിയാനയില്‍ നിന്നുമാണ് ഈ യൂണിറ്റുകള്‍ വന്നതെന്ന് പറയുന്നു.

sameeksha-malabarinews

 
എന്നാല്‍ പ്രതിരോധമന്ത്രാലയം ഇത് നിഷേധിക്കുകയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് യാതൊരു അടിസ്ഥാനമില്ലാത്തതും തെറ്റായതുമാണെന്ന് പ്രതിരോധ സെക്രട്ടറി ശശികാന്ത് ശര്‍മ്മ വ്യക്തമാക്കി. വസ്തുത വളച്ചൈാടിച്ചാണ് പത്രം റിപ്പോര്‍ട്ട് ചെയ്തതെന്നും നിത്യേന നടന്നു വരുന്ന സൈനിക സൈനിക പരിശീലനം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!