2ജി സ്‌പെക്ട്രം കേസ് ; വിചാരണകോടതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ദില്ലി : 2ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി . ചിദംബരത്തിനെതിരെ അന്വോഷണെ വേണ്ടെന്ന സ്‌പെക്ട്രം വിചാരണകോടതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സുബ്രമണ്യം സ്വാമി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. എ.രാജയുമായി ചേര്‍ന്ന് ചിദംബരം ഗൂഡാലോചന നടത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

സ്‌പെക്ട്രം കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ ഉയര്‍ന്നിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും ടെലിക്കോം കമ്പനികളുടെയും പുനഃപരിശോധനയും ഉണ്ടാകുമോ എന്ന കാര്യവും ഇന്ന് കോടതി തീരുമാനിക്കും

Share news
error: Content is protected !!
Scroll to Top