Section

malabari-logo-mobile

ആജീവനാന്ത ഏകീകൃത റോഡ് നികുതി; ഇരു ചക്ര വാഹനങ്ങള്‍ക്ക് നികുതി വര്‍ദ്ധിക്കും

HIGHLIGHTS : ദില്ലി: ആജീവനാന്ത എകീകൃത റോഡ് സംവിധാനം ഇന്ത്യയില്‍

ദില്ലി: ആജീവനാന്ത എകീകൃത റോഡ് സംവിധാനം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ റോഡ് നികുതി വളരെ കുറവായതിനാല്‍ ഇവിടെ വാഹന വില്‍പ്പന കൂടുതലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് കേന്ദ്രം ഏകീകൃത റോഡ് തികുതി സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഏകീകൃത റോഡ് നികുതി തുക നിശ്ചയിച്ചിട്ടില്ല.

വാറ്റൊഴിവാക്കി വാഹന വിലയുടെ 6 ശതമാനം നികുതി പിരിക്കാനാണ് തീരുമാനം. നിലവില്‍ 20 ലക്ഷം രൂപക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍ക്ക് 7 മുതല്‍ 9 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. പുതിയ നിയമം വരുമ്പോള്‍ ആഡംബര വാഹനങ്ങളുടെ നികുതിയില്‍ കുറവുണ്ടവുകയും അതേ സമയം ഇരു ചക്ര വാഹനങ്ങളുടെ നികുതി വര്‍ദ്ധിക്കുകയും ചെയ്യും.

sameeksha-malabarinews

എന്നാല്‍ ആഡംബര വാഹനങ്ങളുടെ നികുതി കുറച്ച് സാധരണക്കാര്‍ കൂടതല്‍ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ മേല്‍ കൂടുതല്‍ നികുതി ചുമത്താനുള്ള ഈ പുതിയ സംവിധാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!