Section

malabari-logo-mobile

അവയവദാനത്തിലൂടെ മാതൃകയാവാന്‍ പരപ്പനങ്ങാടിയും ഒരുങ്ങുന്നു.

HIGHLIGHTS : പരപ്പനങ്ങാടി :

പരപ്പനങ്ങാടി: പുരോഗമനാശയങ്ങള്‍ക്കും മനുഷ്യകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും എന്നും മുന്നില്‍ നടന്ന ചരിത്രമുള്ള പരപ്പനങ്ങാടിക്കാര്‍ മറ്റൊരു മഹത്തായ, സാമുഹ്യപ്രസക്തമായ ദൗത്യം കൂടിയേറ്റെടുക്കുന്നു.

അവയവദാനം ഒരു ഉല്‍കൃഷ്ട സാമൂഹ്യസേവനമാണെന്ന് തിരച്ചറിഞ്ഞ പരപ്പനങ്ങാടിയലെ ഒരു കുട്ടം സാമുഹ്യപ്രവര്‍ത്തകരാണ് ഈ ദൗത്യവുമായി മുന്നോട്ടിറങ്ങിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 28ന് ഞായറാഴ്ച മുന്ന് മണിക്ക് പരപ്പനങ്ങാടി മലബാര്‍ കോ ഓപറേറ്റീവ് കോളേജില്‍ നടക്കുന്ന സംശയനിവാരണ ക്ലാസില്‍ ഡോ എപി വിജയന്‍ പങ്കെടുക്കും.. അവയവദാനത്തിന്റെ മഹത്വവും നിയമവശവും ഈ ക്ലാസില്‍ വിശദീകരിക്കപ്പെടും.
കേരളത്തില്‍ കോഴിക്കോട്് ജില്ലയിലെ ചെറുകുളത്തുര്‍ ഗ്രാമം നിലവില്‍ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമമായി പ്രഖ്യാപിച്ച് മാതൃകയായിരുന്നു.

sameeksha-malabarinews

കേരളത്തില്‍ ഓരോ വര്‍ഷവും ഇരുപതിനായിരത്തിലധികം പേര്‍ ആന്തരികാവയവങ്ങള്‍ കിട്ടാതെ മരിക്കുന്നങ്ങ്.

പരപ്പനങ്ങാടിയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സാമുഹ്യ പ്രവര്‍ത്തകനുമായ സി കെ ബാലന്‍ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്മയില്‍ നിരവധി പേര്‍ ഇപ്പോള്‍ തന്നെ അവയവദാനത്തിന് തയ്യാറായി കഴിഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!