തലസ്ഥാനത്ത് ആറു വയസ്സുകാരി പബ്ലിക് ടോയ്‌ലെറ്റില്‍ പീഡിപ്പിക്കപ്പെട്ടു

ദില്ലി: തലസ്ഥാനത്ത് വീണ്ടും പീഡനം. ആറു വയസുകാരിയാണ് പീഡനത്തിന് ഇരയായത്. ബദര്‍പൂരിലാണ് സംഭവം. കുട്ടിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിട്ടുണ്ട്.

ബദര്‍പൂരിലെ പബ്ലിക് ടോയ്‌ലെറ്റില്‍ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ഇപ്പോള്‍ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ കരച്ചില്‍ കേട്ട് പബ്ലിക് ടോയ്‌ലെറ്റിന് അടുത്ത് എത്തിയ ചില സമീപവാസികളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ടോയ്‌ലെറ്റിന്റെ ഗാര്‍ഡനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്.

Share news
error: Content is protected !!
Scroll to Top