Section

malabari-logo-mobile

അലിഗഡ് പെരിന്തല്‍മണ്ണ കേന്ദ്രം: ഒമ്പതാം ക്ലാസും ബി.എഡും ഈ വര്‍ഷം – ഇ. അഹമ്മദ്

HIGHLIGHTS : പെരിന്തല്‍മണ്ണ :

പെരിന്തല്‍മണ്ണ :അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി പെരിന്തല്‍മണ്ണ കേന്ദ്രത്തില്‍ ഒമ്പതാംക്ലാസും ബി. എഡ് കോഴ്‌സും ആഗസ്തില്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ്. പെരിന്തല്‍മണ്ണ കേന്ദ്രത്തിന്റെ അക്കാദമിക – അഡ്മിനിസ്ട്രീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബി.എഡ് കോഴ്‌സിന് 60 കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. അടുത്ത വര്‍ഷം പത്താം ക്ലാസും പോളിടെക്‌നിക്ക് കോളെജും 2015 ല്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സും ആരംഭിക്കും. അലിഗഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചവര്‍ക്ക് 50 ശതമാനം സംവരണമുള്ളതിനാല്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് സഹായകരമാവും. കാംപസില്‍ ഡോക്റ്ററുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. പെരിന്തല്‍മണ്ണ കേന്ദ്രത്തിനാവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. സര്‍സയ്യിദ് അഹമ്മദ് ഖാനെ കുറിച്ച് എം.ഐ തങ്ങള്‍ എഴുതിയ പുസ്തകം മന്ത്രി ഇ. അഹമ്മദ് മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിക്ക് നല്‍കി പ്രകാശനം ചെയ്തു. മൂന്നാംഘട്ട ഭൂമി ഏറ്റെടുത്തതിന്റെ രേഖ മന്ത്രി മഞ്ഞളാംകുഴി അലി യൂനിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ സയ്യിദ് അഹമ്മദ് അലിക്ക് കൈമാറി.
ഏലംകുളം, ആനമങ്ങാട്, പാതായ്ക്കര വില്ലേജുകളില്‍ ഉള്‍പ്പെട്ട 337.75 ഏക്കറാണ് യൂനിവേഴ്‌സിറ്റിക്കായി ആകെ ഏറ്റെടുത്തിട്ടുള്ളത്. 332 പേര്‍ക്കായി 42.41 കോടി നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. മൂന്നാം ഘട്ടത്തില്‍ 53 പേരില്‍ നിന്നായി 7.49 ഏക്കര്‍ സ്ഥലം 2.96 കോടിക്ക് ഏറ്റെടുത്തു. യൂനിവേഴ്‌സിറ്റി കേന്ദ്രത്തിലേക്ക് 30 മീറ്ററില്‍ റോഡ് നിര്‍മിക്കുന്നതിനാണ് മൂന്നാം ഘട്ടത്തില്‍ ഭൂമി ഏറ്റെടുത്തത്.

sameeksha-malabarinews

ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, യൂനിവേഴ്‌സിറ്റി സ്‌പെഷല്‍ ഓഫീസര്‍ ജാവേദ് അക്തര്‍, പെരിന്തല്‍മണ്ണ കേന്ദ്രം ഡയറക്റ്റര്‍ ഡോ. പി. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി, ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം കെ.പി ഹാജറുമ്മ, പഞ്ചായത്തംഗം സുകുമാരന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ വി.കെ ഹംസ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!