Section

malabari-logo-mobile

അറബിക്കല്യണം ജീവിതം തകര്‍ത്ത പതിനേഴുകാരി നിയമപോരാട്ടത്തിനൊരുങ്ങുന്നു.

HIGHLIGHTS : മലപ്പുറം : പതിനേഴുകാരിയായ യത്തിംഖാന അന്തേവാസിയെ യുഎഇ പൗരന് വിവാഹം ചെയ്തു കൊടുത്തതായി പരാതി.

മലപ്പുറം : പതിനേഴുകാരിയായ യത്തിംഖാന അന്തേവാസിയെ യുഎഇ പൗരന് വിവാഹം ചെയ്തു കൊടുത്തതായി പരാതി. പെണ്‍കുട്ടിയുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ വിവാഹം കഴിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം 15 ദിവസം ഒപ്പം താമസിപ്പിച്ച ഇയാള്‍ പിന്നീട് ഗള്ഫിലേക്ക് കടന്നു. കോഴിക്കോട് സിയസ്‌കോ യത്തിംഖാനയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് അനേ്വഷിച്ച് നടപടി സ്വീകരിക്കാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടു.

പിതാവ് ഉപേക്ഷിച്ചു പോയിര്‍ധനയായ പെണ്‍കുട്ടി പ്ലസ്ടു വരെ കോഴിക്കോട് സിയസ്‌കോ യത്തിംഖാനയില്‍ നിന്നായിരുന്നു പഠിച്ചത്. കഴിഞ്ഞ ജൂണ്‍ 13 നാണ് അധികൃതര്‍ പെണ്‍കുട്ടിയെ യുഎഇ സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീം (28) എന്നയാള്‍ക്ക് വിവാഹം കഴിച്ചു നല്‍കിയത്. യത്തീംഖാന അധികൃതരാണ് പ്ലസ്ടു കഴിഞ്ഞയുടന്‍ വിവാഹം നടത്തണമെന്ന് നിര്‍ബന്ധിച്ചതെന്നും വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ യത്തിംഖാനയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപെടുത്തിയതായും പരാതിയില്‍ പറയുന്നു. ഭീഷണിക്കും നിര്‍ബന്ധത്തിനും വഴങ്ങിയാണ് പെണ്‍കുട്ടിയും ഉമ്മയും വിവാഹത്തിന് സമ്മതിച്ചത്.

sameeksha-malabarinews

യുഎഇ പൗരന് കോഴിക്കോട് സ്വദേശിയില്‍ ഉണ്ടായ മകനാണ് ജാസിം മുഹമ്മദ് അബ്ദുല്‍കരീം. വിവാഹശേഷം ഇയാള്‍ പെണ്‍കുട്ടിയെ കോഴിക്കോട്ടെ പ്രമുഖ റിസോര്‍ട്ടിലും കുമരകത്തും കോഴിക്കോട് സ്വദേശിയായ ഇയാളുടെ ഉമ്മയുടെ വീട്ടില്‍ല്‍ല്‍ വെച്ചും പീഡിപ്പിച്ചിരുന്നു. അറബിയും ഇയാളുടെ ഉമ്മയും ബന്ധുക്കളുമുള്‍പ്പെടെയുള്ളവര്‍ വീട്ടിനുള്ളില്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു. സ്വന്തം ഉമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല.

ഒന്നും പറയാതെയാണ് ഇയാള്‍ മടങ്ങിയതെന്ന് പരാതിയില്‍ പറയുന്നു. ആഗസ്ത് ആറിനാണ് പെണ്‍കുട്ടിയെ യത്തിംഖാനയിലും വീട്ടിലും എത്തിച്ചത്. യത്തിംഖാന ഭാരവാഹികളാണ് പെണ്‍കുട്ടിയെ അറബിയുടെ ഉമ്മയുടെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടു വന്നത്. അറബി നാട്ടില്‍ വരുമ്പോള്‍ തിരികെ വന്നാല്‍ മതിയെന്നാണ് യത്തിംഖാന അധികൃതര്‍ പെണ്‍കുട്ടിയുടെ ഉമ്മയോട് പറഞ്ഞത്. ഇതോടെയാണ് ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കാന്‍ പെണ്‍കുട്ടിയും ബന്ധുക്കളും തയ്യാറായത്.

തന്റെ താല്‍പര്യത്തിനും ഇഷ്ടത്തിനും വിരുദ്ധമായാണ് യത്തിംഖാന ഭാരവാഹികള്‍ വിവാഹം നടത്തിയതെന്നും പെണ്‍കുട്ടി ശുശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. മൊഴി ചൊല്ലിയ ശേഷമാണ് അറബി പോയതെന്നാണ് യത്തിം ഖാന അധികൃതരുടെ വാദം. എന്നാല്‍ മൊഴി ചൊല്ലിയിട്ടില്ലെന്നും ബന്ധം വേര്‍പെടുത്തിയതായി അറിയില്ലെന്നുമാണ് പെണ്‍കുട്ടിയും ബന്ധുക്കളും പറയുന്നത്.

പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ച ശിശുക്ഷേമ സമിതി സംഭവത്തെ കുറിച്ച് അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, ഡിസിആര്‍ബി ഡിവൈഎസ്പി, സാമൂഹ്യക്ഷേമവകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍,ചൈല്‍ഡ് മാരേ്യജ് പ്രൊഹിബിഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഉത്തരവ് നല്‍കി നാല് ദിവസത്തിനകം സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നു.

പ്ലസ്ടുവിന് എഴുപതു ശതമാനം മാര്‍ക്ക് വാങ്ങിയ പെണ്‍കുട്ടി മഞ്ചേരിയിലെ കോളേജില്‍ ബികോം പഠനം തുടങ്ങാനാണ് തീരുമാനിക്കുന്നത്. രോഗിയായ ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും വേണ്ടി താന്‍ പഠിച്ചേ മതിയാകു എന്ന ഉറച്ച തീരുമാനത്തിലാണ് ഈ പെണ്‍കുട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!