Section

malabari-logo-mobile

അമേരിക്ക രമണി ടീച്ചറെ വിളിച്ചു : ചെട്ടിപ്പടിയും പെരുവള്ളൂരും അഭിമാനത്തിന്റെ നിറവില്‍

HIGHLIGHTS : അമേരിക്കന്‍ സര്‍ക്കാരിന്റെ എക്‌സലന്റ് ആക്ടീവ് മെന്റ് ഫെലോഷിപ്പ് ഏറ്റുവാങ്ങാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനിയും

രമണി ടീച്ചറെ യാത്രയാക്കാന്‍ സ്ഥലം എംഎല്‍എ കെഎന്‍എ ഖാദര്‍ എത്തിയപ്പോള്‍

പരപ്പനങ്ങാടി : അമേരിക്കന്‍ സര്‍ക്കാരിന്റെ ടീച്ചിംഗ് എക്‌സലന്റ് ആക്ടീവ് മെന്റ് ഫെലോഷിപ്പ് ഏറ്റുവാങ്ങാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനിയും പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി ചരിത്ര അധ്യാപികയുമായ രമണി രാജന്‍ മേനോന്‍ ഈ മാസം 17 ന് പുറപ്പെടും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞെടുക്കപ്പെട്ട 200 അധ്യാപകരില്‍ ഒരാളായ രമണി മേനോന്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരില്‍ ഒരാളും കേരളത്തില്‍ നിന്ന് അര്‍ഹത നേടിയ അഞ്ചു പേരില്‍ ഏക വനിതാ അധ്യപികയുമാണ് രമണി രാജന്‍. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോക വിദ്യാഭ്യാസ ഏജന്‍സിയായ -സംഘമാണ് ഉദേ്യാഗതലത്തില്‍ നേതൃത്വപരമായ കഴിവ് തെളിയച്ചവരില്‍ നിന്നും പ്രതേ്യക പരീക്ഷക്കും വ്യക്തിഗത അഭിമുഖത്തിന് ശേഷം ഫെലോഷിപ്പിന് നിര്‍ദ്ദേശിക്കുന്നത്. ഈ മാസം 17 ന് തടങ്ങുന്ന ചടങ്ങ് നവംബര്‍ 7 ന് അവസാനിച്ച് എട്ടിന് നാട്ടിലേക്ക് മടങ്ങുമെന്ന് രമണി മേനോന്‍ പറഞ്ഞു.

sameeksha-malabarinews

വിദ്യാഭ്യാസ രംഗത്തെ അതി നൂതന വിവരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യാപികര്‍ക്ക് കൈമാറുന്നതോടൊപ്പം ഫെലോഷിപ്പിന് അര്‍ഹത നേടിയ ഇന്ത്യയിലെ അധ്യാപികര്‍ ഭാരതത്തിന്റെ ചരിത്രപരവും വര്‍ത്തമാനപരവുമായ സവിശേഷതകള്‍ ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുമെന്നും രമണി ടീച്ചര്‍ വ്യക്തമാക്കി.

നേരത്തെ മുംബൈയില്‍ ഉപരി പഠനം നടത്തിയ രമണി മുംബൈ കെ വി പി എയ്ഡഡ് വിദ്യാലയത്തില്‍ അധ്യാപികയും പരപ്പനങ്ങാടി കോവിലകം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാന അധ്യാപികയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 5 വര്‍ഷമായി പെരുവള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ചരിത്ര അധ്യാപികയാണ്. ബിസിനസുകാരനായ രാജന്‍ മേനോനാണ് ഭര്‍ത്താവ്. പരപ്പനാട് കോവിലകം ഹയര്‍ സെക്കണ്ടറിയിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി സ്‌നേഹ ഏക മകളാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!