തിരൂരങ്ങാടിയില്‍ ഓണചന്തയില്‍ നിന്ന് അനധികൃതമായി സാധനം കടത്തുന്നത് തടഞ്ഞു.

തിരൂരങ്ങാടി:  ചെമ്മാട്ടെ ഓണചന്തയില്‍ നിന്ന് അനധികൃതമായി പലവ്യജ്ഞനസാധനങ്ങള്‍ കടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കാംകോയുടെ സഹകരണസംഘമത്തില്‍ നിന്ന് കടത്തുകയായിരുന്ന സാധനങ്ങളും ഓട്ടോയും നാട്ടുകാര്‍ പിടികൂടി തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.
ഞായറാഴ്ച ഒാണചന്ത ഒഴിവായിരിക്കുമെന്ന് ചന്ത നടക്കുന്ന കെട്ടിടത്തില്‍ നോട്ടീസ് പതിച്ചിട്ടുണ്ടായിരുന്നതിനാല്‍ സാധനം വാങ്ങാന്‍ വന്നവരല്ലാം തിരിച്ചുപോയതിനു ശേഷം രാത്രി ഏഴു മണിയോടെ ഓേേട്ടാ ഡ്രൈവര്‍ തന്നെ നേരിട്ട് കടതുറന്ന് സാധനങ്ങള്‍ കയറ്റുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് ഇത് തടഞ്ഞത. മുന്‍ ദിവസങ്ങളിലും ഇത്തരത്തില്‍ സാധനങ്ങള്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പൊള്‍ ഇവര്‍ക്ക് താ്ക്കീത് നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top