Section

malabari-logo-mobile

അമേരിക്കയില്‍ സ്വവര്‍ഗ വിവാഹത്തിനെതിരായ നിയമം റദ്ധാക്കി

HIGHLIGHTS : വാഷിംഗ്ടണ്‍: സ്വവര്‍ഗ വിവാഹത്തിനെതിരായ നിയമം അമേരിക്കന്‍ സുപ്രീം കോടതി

വാഷിംഗ്ടണ്‍: സ്വവര്‍ഗ വിവാഹത്തിനെതിരായ നിയമം അമേരിക്കന്‍ സുപ്രീം കോടതി റദ്ധാക്കി. സ്വവര്‍ഗ വിവാഹത്തിന് സാധാരണ വിവാഹിതര്‍ക്ക് ലഭിക്കുന്ന നീതിയും ആനുകൂല്യങ്ങളും നിഷേധിച്ചിരുന്ന ഡോമോ നിയമമാണ് അമേരിക്കന്‍ സുപ്രീം കോടതി ഇപ്പോള്‍ റദ്ധാക്കിയിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം മാത്രം വിവാഹമായി അംഗീകരിക്കുന്നതാണ് ഡോമോ നിയമം.

2008 ലാണ് സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന നിയമം നിലവില്‍ വന്നത്. ഡോമോ നിയമം സ്വവര്‍ഗാനുരാഗികളായ വിവാഹിതര്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്നും സ്വവര്‍ഗ വിവാഹത്തെ കുറിച്ച് നടത്തിയ സര്‍വ്വേയില്‍ സ്വവര്‍ഗത്തെ അനുകൂലിക്കുന്നതായി വ്യകതമായതായും ജഡ്ജി അഭിപ്രായപ്പെട്ടു. അതേ സമയം സ്വവര്‍ഗ വിവാഹം നിരോധിച്ചിട്ടുള്ള അമേരിക്കയിലെ 30 സംസ്ഥാനങ്ങളില്‍ സുപ്രീം കോടതി വിധി ബാധകമല്ല.

sameeksha-malabarinews

സ്വവര്‍ഗ വിവാഹത്തെ നിരോധിച്ച കാലിഫോര്‍ണിയയിലെ നടപടി മാറ്റിയെഴുതുന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള തീരുമാനം. ഡോമോ നിരോധിച്ചതിന്റെ സന്തോഷ സൂചകമായി നിരവധി സ്വവര്‍ഗാനുരാഗികളാണ് പ്രകടനവുമായി എത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!