ശിവഗിരി സ്വാമിമാര്‍ ദില്ലിയിലെത്തി

ദില്ലി: ഉത്തരാഖണ്ഡില്‍ പ്രളയത്തെ തുടര്‍ന്ന് കുടുങ്ങിയ ശിവഗിരി സ്വാമിമാര്‍ ദില്ലിയിലെത്തി. പത്തംഗ മലയാളി സംഘമാണ് ഡല്‍ഹിയിലെത്തിയത്. സ്വകാര്യ ഹെലികോപ്റ്ററില്‍ ജോഷിമതില്‍ എത്തിയ ഇവര്‍ ഇന്ന് കാറിലാണ് ഡല്‍ഹിയിലെ വികാസ്പൂരിലെ ശ്രീ നാരായണ ധര്‍മ്മ പ്രചരണ കേന്ദ്രത്തിലെത്തിയത്.

അതേ സമയം കേരള സര്‍ക്കാരിന്റെ സൗകര്യങ്ങള്‍ ഒഴിവാക്കിയാണ് തങ്ങള്‍ ഡല്‍ഹിയിലെത്തിയതെന്ന് സംഘം പറഞ്ഞു.

പ്രളയത്തില്‍ അകപ്പെട്ടുപോയ തങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നും പിന്നീട് തിരിച്ചു വിളിച്ചപ്പോള്‍ നോര്‍ക്ക പ്രതിനിധികള്‍ സഹായിക്കാനെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ നോര്‍ക്ക പ്രതിനിധികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ നിരാശ മാത്രമായിരുന്നു ഫലം. നോര്‍ക്കയിലെ ഒരു ഉദേ്യാഗസ്ഥനെതിരെ പരാതി നല്‍കുമെന്നും സ്വാമിമാര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top