Section

malabari-logo-mobile

അബ്ദുള്‍നാസര്‍ മദനിക്ക് ജാമ്യം അനുവദിച്ചു.

HIGHLIGHTS : ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി പരപ്പന ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിച്ചു. ഈ കേസിന്റെ വിചാരണ നടക്കാനിരിക്കുന്ന പ്രത്യേക കോടതിയാണ് മദനിക്ക് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് 8 മുതല്‍ 12 വരെ ജാമ്യം ്അനുവദിച്ചിരിക്കുന്നത്. മദനിക്ക് ജാമ്യം ലഭിച്ച ഷമീറ ദൈവത്തിന് സ്്തുതി അര്‍പ്പിക്കുകയായിരുന്നു. മദനിയുടെ ആദ്യഭാര്യ ഷഫിന്‍സയിലുളള മകളായ ഷമീറ ഒരു സ്വകാര്യ കമ്പനിയില്‍ മള്‍ട്ടിമീഡിയ ഡിസൈനറായി ജോലിചെയ്തു വരികയാണ്. ആലുകടവ് നമ്പരുവികാല ഷിഹാബ് മന്‍സിലില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ നിസാമാണ് വരന്‍. ഇവര്‍ തമ്മിലുള്ള വിവാഹം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടക്കുന്നത്.

sameeksha-malabarinews

ഈ വിവാഹത്തില്‍ പങ്കെടുക്കുന്നതിനോടൊപ്പം രോഗ ബാധിതതനായി കഴിയുന്ന അദേഹത്തിന്റെ പിതാവിനെ കാണാനും അനുമതിയുണ്ട്.

കനത്ത പോലീസ് കാവലിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകന്ടിയോടെയുമായിരിക്കും മദനി കേരളത്തിലെത്തുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!