Section

malabari-logo-mobile

രാജ്യത്ത് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

HIGHLIGHTS : The Central Government has imposed restrictions on OTD platforms and online media in the country

ന്യൂദല്‍ഹി: രാജ്യത്ത് ഒടിടി പ്ലാറ്റ് ഫോമുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നെറ്റ്ഫിളിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയിട്ടുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കുമാണ് നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ അച്ചടി മാധ്യമങ്ങളെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും വാര്‍ത്താചാനലുകളെ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനുമാണ് നിരീക്ഷിക്കുന്നത്. അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പരസ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ സിനിമ സംബന്ധിച്ച കാര്യങ്ങളും തീരുമാനിക്കും. നിലവില്‍ ഡിജിറ്റല്‍ കണ്ടന്റുകളെ നിയന്ത്രിക്കുന്ന നിയമമോ സര്‍ക്കാര്‍ സ്ഥാപനമോ ഇല്ല.

sameeksha-malabarinews

ഒടിടി പ്ലാറ്റ്‌ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ നിയന്ത്രിക്കുന്നതിനായുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസമാണ് സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം,ഇന്റര്‍നെറ്റ് ,മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്കും സുപ്രീം കോടതി നോട്ടീസ് നല്‍കിയിരുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാര്‍ഗ്ഗനിര്‍ദേങ്ങള്‍ തയ്യാറാക്കേണ്ടതാണെന്നും ഇതിനായി കോടതി ആദ്യം ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതെസമയം മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഒരു നടപടികളും സ്വീകരിക്കില്ലെന്ന് കഴിഞ്ഞവര്‍ഷം വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കല്‍ വ്യക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!