HIGHLIGHTS : പരപ്പനങ്ങാടി പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന് സംഘടിപ്പിച്ച
പരപ്പനങ്ങാടി പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന് സംഘടിപ്പിച്ച വ്യാപാരി ഫുട്ബോള്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ പ്ലയേഴ്സ് വിജയിച്ചു.
വ്യാപാരി യൂത്ത് വിംഗിന്റെ കളിക്കാരാണ് കളത്തിലിറങ്ങിയത് . 6 ടീമുകളിലായി 48 ഓളം യുവാക്കളാണ് മാറ്റുരച്ചത്. വാശിയേറിയ ഫൈനല്‍ പേരാട്ടത്തില്‍ സ്റ്റാര്‍ പ്ലയേഴ്സ് 2-1 ന് ഗെയിറ്റ്വേയെ പരാജയപ്പെടുത്തി.
മത്സരങ്ങള്‍ യൂത്ത് വിങ് പ്രസിഡന്റ് ഷൗക്കത്ത് ഷാസ, സെക്രട്ടറി മുനീര്‍, ആബദ് മിന, സി. വി. ഹബീബ്, ഷബീര്‍, ജംഷീര്‍, റിയാസ, സമദ് എന്നിവര്‍ നേതൃത്വം നല്കി.
വിജയികള്‍ക്കുള്ള സമ്മാനദാനം അഷ്റഫ് കുഞ്ഞാവാസ്. അബ്ദുല്‍ ജലീല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.