പരപ്പനങ്ങാടി വ്യാപാരി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് ; സ്റ്റാര്‍ പ്ലയേഴ്‌സ് വിജയിച്ചു

പരപ്പനങ്ങാടി പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വ്യാപാരി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ പ്ലയേഴ്‌സ് വിജയിച്ചു.

വ്യാപാരി യൂത്ത് വിംഗിന്റെ കളിക്കാരാണ് കളത്തിലിറങ്ങിയത് . 6 ടീമുകളിലായി 48 ഓളം യുവാക്കളാണ് മാറ്റുരച്ചത്. വാശിയേറിയ ഫൈനല്‍ പേരാട്ടത്തില്‍ സ്റ്റാര്‍ പ്ലയേഴ്‌സ് 2-1 ന് ഗെയിറ്റ്‌വേയെ പരാജയപ്പെടുത്തി.

മത്സരങ്ങള്‍ യൂത്ത് വിങ് പ്രസിഡന്റ് ഷൗക്കത്ത് ഷാസ, സെക്രട്ടറി മുനീര്‍, ആബദ് മിന, സി. വി. ഹബീബ്, ഷബീര്‍, ജംഷീര്‍, റിയാസ, സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
വിജയികള്‍ക്കുള്ള സമ്മാനദാനം അഷ്റഫ് കുഞ്ഞാവാസ്. അബ്ദുല്‍ ജലീല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.

Share news
error: Content is protected !!
Scroll to Top