മുസ്ലീംലീഗ് എംപിമാര്‍ക്കെതിരെ പടയൊരുക്കവുമായി യൂത്ത്‌ലീഗ്: പി.വി അബ്ദുല്‍ വഹാബ് മാറണം

മലപ്പുറം  മുസ്ലീലീഗിന്റെ പാര്‍ലിമെന്റ് അംഗങ്ങള്‍ സാമൂഹികഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന വിമര്‍ശനവുമായി യൂത്ത് ലീഗ്. മുസ്ലീം ലീഗ് എംപിമാര്‍ വിശേഷിച്ച് അബ്ദുല്‍ വാഹബ് എംപിക്കെതിരെയാണ രൂക്ഷവിമര്‍ശനവുമായി മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മൊയിന്‍ അലി രംഗത്തെത്തിയത്.
മുസ്ലീം ന്യൂനപക്ഷത്തിന്റെ ശബ്ദമായി മാറേണ്ട വലിയ ഉത്തരവാദിത്വം ലീഗ് പ്രതിനിധികള്‍ക്കുണ്ടെന്നും പാര്‍ലിമെന്റില്‍ മുസ്ലീലീഗിന് തുടര്‍ച്ചയായി വീഴ്ച സംഭവിക്കുന്നെന്നുമുള്ള ഗൗരവമേറിയ വിമര്‍ശനമാണ് മോയിന്‍ അലി ഉയര്‍ത്തിയിരിക്കുന്നത്. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.
മുത്തലാഖ് ഭേതഗതി ബില്‍ അവതരണ സമയത്ത് പാര്‍ലിമെന്റില്‍ മുസ്ലിംലീഗിന് നിരന്തരം സംഭവിക്കുന്ന വീഴ്ച അംഗീകരിക്കാനാവില്ലെന്നും എംപിസ്ഥാനത്ത് നിന്ന് അബ്ദുല്‍ വാഹാബ് മാറിനില്‍ക്കണമന്നും മൊയിന്‍ അലി പറഞ്ഞു. മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ രണ്ട് വാക്ക് പറയാനാവത്തവര്‍ പദവിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് മോയിന്‍ അലി പറഞ്ഞത്.

ജയ് ശ്രീരാം വിളിക്കാത്തതിന് യുവാവിനെ ചുട്ടുകൊന്ന സംഭത്തിലടക്കം ലീഗ് എംപിമാര്‍ പാര്‍ലിമെന്റില്‍ ശബ്ദമുയര്‍ത്തിയില്ലെന്ന അതീവ ഗൗരവതരമായ വിമര്‍ശനവും അഭിമുഖത്തില്‍ അദ്ദേഹം ഉയര്‍ത്തുന്നുണ്ട്.
മുസ്ലീം ലീഗ് സംസ്ഥാനഅധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മോയിന്‍ അലി ഇ.കെ സുന്നി വിഭാഗം നേതാവുകൂടിയാണ്. കുറിച്ചുകാലമായി കുഞ്ഞാലിക്കുട്ടിയും അബ്ദുല്‍ വാഹാബുമടക്കമുള്ള മുസ്ലീംലീഗ് എംപിമാര്‍ പാര്‍ലിമെന്റില്‍ ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ എടുക്കുന്ന നിലപാടുകളില്‍ അണികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട് . മോയിന്‍ അലിയെ പോലെയുള്ള ഉന്നതനായ യൂത്ത് ലീഗ് നേതാവ് തന്നെ ശക്തമായ പ്രതികരണം നടത്തിയത് അണികളുടെ മനസ്സറിഞ്ഞാണെന്നാണ് വിലയിരുത്തല്‍.

Related Articles