HIGHLIGHTS : കുവൈത്ത് സിറ്റി; വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കണ്ണൂര്‍ വാരം കടാങ്കോട്ട് അരയന അബ്ദുള്‍ അസീസിന്റെയും പൊട്ടന്റവിടെ
കുവൈത്ത് സിറ്റി; വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കണ്ണൂര്‍ വാരം കടാങ്കോട്ട് അരയന അബ്ദുള്‍ അസീസിന്റെയും പൊട്ടന്റവിടെ ആയിഷയുടെയും മകന് അബൂബക്കര്‍(37)ആണ് മരിച്ചത്.
ഹവല്ലയില് ഹോട്ടലില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. അബൂബക്കര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ: ഫസീല. മക്കള്‍ ആയിഷ, രണ്ടുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സഹോദരങ്ങള്‍: അസ്ലം, ആസിദ്, സലാം, ആഷിഖ്,റംഷീദ്.