Section

malabari-logo-mobile

ഖത്തര്‍ രാജകുടുംബത്തെ പറ്റിച്ച് അഞ്ച് കോടി തട്ടിയെടുത്ത മലയാളി പിടിയില്‍

HIGHLIGHTS : കൊടുങ്ങല്ലൂര്‍: ഖത്തര്‍ രാജകുടംബത്തെ പറ്റിച്ച് കോടികള്‍ തട്ടിയ മലയാളി പിടിയിലായി. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോന്‍(47) ആണ് അറ്...

കൊടുങ്ങല്ലൂര്‍: ഖത്തര്‍ രാജകുടംബത്തെ പറ്റിച്ച് കോടികള്‍ തട്ടിയ മലയാളി പിടിയിലായി. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളയ്ക്കല്‍ സുനില്‍ മേനോന്‍(47) ആണ് അറ്‌സറ്റിലായത്. കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി സി ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടിയത്.

സുനില്‍ മേനോന്‍

ഖത്തര്‍ ഭരണാധികാരിയായ ഷെയ്ഖ് തമീം ബിന്‍ അല്‍ത്താനിയുടെ പൂര്‍ണകായചിത്രങ്ങള്‍ തുകല്‍ മാറ്റില്‍ ഗോള്‍ഡ്, കോപ്പര്‍ ഫ്രെയിമുകളില്‍ ലോക പ്രശസ്ത ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ച് നല്‍കാമെന്ന് കാണിച്ചാണ് ഖത്തര്‍ മ്യൂസിയത്തിന്റെ ചെയര്‍പേഴ്‌സണായ ഖത്തര്‍ രാജാവിന്റെ സഹോദരിയുടെ പേരില്‍ ഈമെയില്‍ ചെയ്ത് കബളിപ്പിച്ചാണ് അഞ്ചുകോടി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.

sameeksha-malabarinews

ഖത്തിറില്‍ അക്കൗണ്ടനായി ജോലി ചെയ്തിരുന്ന പ്രതി അവിടെ നിന്ന് പോന്ന ശേഷം പല ഓണ്‍ലൈന്‍ ബിസ്‌നസുകള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഖത്തര്‍ മ്യൂസിയത്തിലേക്ക് പുരാവസ്തുക്കള്‍ നല്‍കാന്‍ പുരാവസ്തു്കളുടെ ചിത്രങ്ങള്‍ അടങ്ങിയ സിഡികള്‍ മ്യൂസിയത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ മ്യൂസിയം അധികൃതര്‍ ഇതില്‍ താല്‍പര്യം കാണിച്ചില്ല. പിന്നീടാണ് പ്രതി അമേരിക്കയിലെ ഓണ്‍ലൈന്‍ ബസിനസ് കമ്പനി എന്ന പേരില്‍ വ്യാജ വിലാസത്തില്‍ നിന്ന് ഷെയ്ക്കിന്റെ ചിത്രങ്ങള്‍ വരച്ചു നല്‍കാം എന്ന് പറഞ്ഞ് കരാറുണ്ടാക്കി മ്യൂസിം ചെയര്‍പേഴ്‌സണിന്റെ വ്യാജ ഇ മെയില്‍ അഡ്രസിലൂടെ ഖത്തര്‍ മ്യൂസിയം അധികൃതര്‍ക്ക് നല്‍കിയത്. 10 കോടി പത്ത് ലക്ഷം രൂപയായിരുന്നു കരാര്‍ തുക. ഇത് രാജകുടുംബത്തിന്റെ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച മ്യൂസിയം അധികൃതര്‍ അഡ്വാന്‍സായി അഞ്ചുകോടി അഞ്ചുലക്ഷം രൂപ സുനില്‍മേനോന്റെ പേരില്‍ കൊടുങ്ങല്ലൂരിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്ക് ഇടുകയായിരുന്നു. ഖത്തര്‍ മ്യൂസിയം അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിവരം ഒന്നും ലഭിക്കാതായതോടെയാണ് സംഭവത്തില്‍ പന്തികേട് തോന്നിയത്.

ഇതെതുടര്‍ന്ന് ഖത്തര്‍ മ്യൂസിയം ജീവനക്കാരനായ കോഴിക്കോട് സ്വദേശിയായ ഷെഫീഖ് കേരള പോലീസില്‍ നല്‍കിയ പരാതിയില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ എസ് വിനോദ്കുമാര്‍, എഎസ്‌ഐ ഫ്രാന്‍സിസ്, സീനിയര്‍ സിപിഒമാരായ സജ്ഞയന്‍, സുനില്‍, മുഹമ്മദ് അഷറഫ്, എം കെ ഗോപി, ഷിബു, സിപിഓമാരായ ഗോപന്‍, ഇ എസ് ജീവന്‍, മനോജ്, സുജിത്, ജിതിന്‍ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!