Section

malabari-logo-mobile

ഓസ്‌ട്രേലിയയില്‍ യുവാവിന്റെ വധം;ഭാര്യക്ക് തടവ് 22 വര്‍ഷം, കാമുകന് 27

HIGHLIGHTS : മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി യുവാവ് സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. ഭാര്യ സോഫിയക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമ...

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി യുവാവ് സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ. ഭാര്യ സോഫിയക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനു 27 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്. വിക്ടോറിയന്‍ സുപ്രീം കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

27 വര്‍ഷം തടവ് ശിക്ഷ വിധിച്ച അരുണിന് 23 വര്‍ഷം കഴിഞ്ഞേ പരോള്‍ ലഭിക്കുകയൊളളു. സോഫിയക്ക് പരോള്‍ ലഭിക്കാന്‍ 18 വര്‍ഷം കഴിയേണ്ടി വരുമെന്നും കോടതി അറിയിച്ചു.

sameeksha-malabarinews

പുനലൂര്‍ കരുവാളൂര്‍ ആലിക്കുന്നില്‍ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനും കുറ്റക്കാരാണെന്ന് ഫെബ്രുവരിയില്‍തന്നെ കോടതി കണ്ടെത്തിയിരുന്നു.

2015 ഒക്ടോബറിലാണ് മെല്‍ബണിലെ യുഎഇ എക്‌സേഞ്ച് ജീവനക്കാരനായ സാം എബ്രഹാമിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യ നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിക്കുകയായിരുന്നു. പിന്നീട് ഭാര്യ സോഫിയ മെല്‍ബണിലേക്ക് മടങ്ങി. എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതോടെ പോലീസ് രഹസ്യാനേഷണം ആരംഭിക്കുകായിരുന്നു. തുടര്‍ന്നാണ് സോഫിയയും അരുണും അറസ്റ്റിലായത്.

കോടതി വിധിയില്‍ തങ്ങള്‍ തൃപ്തരാണെന്ന് സാമിന്റെ കുടുംബം പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!