HIGHLIGHTS : മലപ്പുറം: മലബാറില്‍ മൂന്ന് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും
മലപ്പുറം: മലബാറില്‍ മൂന്ന് ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കും. വ്യാഴാഴ്ച്ച മുതല്‍ ശനി വരെയാണ് നിയന്ത്രം.
പകല്‍ 7 മണിക്കും 4 മണിക്കുമിടയിലാണ് ഭാഗീകമായ നിയന്ത്രണം ഉണ്ടാവുകയെന്ന് മലപ്പുറം ട്രാന്സ്മിഷന് ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.
മാടക്കത്തറ, അരീകോട് 220 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിനു മുകളിലൂടെ അരിക്കോട്, കീഴ്ശേരി 110 കെ.വി ലൈന്‍ വലിക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായത്.