ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

തിരൂര്‍: കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ നിന്നും പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചുവീണു. തവനൂര്‍ മറവഞ്ചേരി നെച്ചിക്കാട്ടില്‍ ശ്രീധരന്റെ മകള്‍ നീതു(20)നാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ നീതുവിനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബധനാഴ്ച്ച് വൈകീട്ട് 5.30 ന് തിരൂരിനും കുറ്റിപ്പുറത്തിനും ഇടയ്ക്കുള്ഌരാങ്ങാട്ടൂര് വച്ചാണ് അപകടം. വാതിലിനു സമീപം നിന്ന നീതു പുറത്തേക്കു വീണ ഉടനെ സഹയാത്രക്കാര്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീഴ്ച്ചയില്‍ നീതുവിന്റെ തലക്കും കൈകാലുകള്‍ക്കും ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ്ഹില്‍ എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ കെമിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയാണ് നീതു..

 

Share news
error: Content is protected !!
Scroll to Top