മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രി ; ഹൈക്കമാഡുമായി ചര്‍ച്ച ഇന്ന്

ദില്ലി : മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്ത സംബന്ധിച്ച് ചര്‍ച്ചയിന്ന് ദില്ലിയില്‍ നടക്കും. ഇതിനായി ദില്ലിയിലെത്തിയിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിതലയും സോണിയാഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളോട് ചര്‍ച്ച നടത്തും. അഞ്ചാംമന്ത്രി സ്ഥാനത്തെ കുറിച്ച് കെപിസിസിയുടെ പൊതുവായുള്ള നിലപാട് നേതാക്കള്‍ ഹൈക്കമാഡിനെ ധരിപ്പിക്കും.

അഞ്ചാം മന്ത്രിയെ കുറിച്ച വ്യക്തത വരേണ്ടതുണ്ടെന്ന് കെപിസിസി യോഗത്തിനുശേഷം രമേശ് ചന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

അനൂപ് ജേക്കബിന്റെ സത്യപ്രതിക്ജ്ഞ ഈസ്റ്ററിനുശേഷം ഉണ്ടാകുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top