HIGHLIGHTS : താമരശ്ശേരി : കട്ടിപ്പാറ കല്ലുള്ള വീട്ടിലെ കിടപ്പു മുറിയിലാണ് രാജവെമ്പാല കയറി
താമരശ്ശേരി : കട്ടിപ്പാറ കല്ലുള്ള വീട്ടിലെ കിടപ്പു മുറിയിലാണ് രാജവെമ്പാല കയറി കൂടിയത്. ഇതോടെ നാട്ടുകാരും വീട്ടുകാരും പരിഭ്രാന്തിയിലായി. ചാമകാലകുന്ന് പത്മനാഭന്റെ വീട്ടിലാണ് രാജവെമ്പാല വന്നു കയറിയത്. 9 അടി നീളമുള്ള ഈ രാജ വെമ്പാലയെ സമീപ വാസിയായ കെ കെ രാജന്റെ നേതൃത്വത്തില്‍ പിടികൂടി താമരശ്ശേരി വനം റെയ്ഞ്ച് അധികൃതരെ ഏല്‍പ്പിച്ചു. മൂന്ന് വര്‍ഷത്തിനിടയില്‍ കല്ലുള്ള തോട് പ്രദേശത്ത് നിന്ന് പിടികൂടുന്ന എട്ടാമത്തെ രാജവെമ്പാലയാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു.