Section

malabari-logo-mobile

ഗാര്‍ഹിക ജോലിക്കാര്‍ യൂറോപ്പില്‍ നിന്നും എത്തിത്തുടങ്ങി

HIGHLIGHTS : ദോഹ: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഖത്തറില്‍ എത്തിത്തുടങ്ങി. തൊഴില്‍ വകുപ്പിലെ ഡയറക്ടര്‍ ഫവാസ് അല്‍ റെയ്‌സാണ് ഇക്കാര്യം വ...

qatarദോഹ: യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഖത്തറില്‍ എത്തിത്തുടങ്ങി. തൊഴില്‍ വകുപ്പിലെ ഡയറക്ടര്‍ ഫവാസ് അല്‍ റെയ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നിരവധി ഹൗസ്‌മെയ്ഡുകള്‍ ഇതിനകം തന്നെ ഖത്തറിലെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഖത്തര്‍ സര്‍ക്കാറും വിവിധ യുറോപ്യന്‍ രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഗാര്‍ഹിക ജോലിക്കാര്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ളത്.
ഈ വര്‍ഷം ആദ്യത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക ജോലിക്കാരെ ഇറക്കുമതി ചെയ്യാന്‍ ഖത്തര്‍ ഭരണകൂടം അനുമതി നല്കിയത്. ബോസ്‌നിയ, ലാത്വിയ, ഉസ്ബക്കിസ്താന്‍  തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഹൗസ് മെയ്ഡുകളെ ഇറക്കുമതി ചെയ്യുന്ന കാര്യം വിവിധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ പരിഗണിച്ചിരുന്നു.
അതിനിടെയാണ് നിരവധി ഹൗസ്‌മെയ്ഡുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്തിയിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പിലെ ഒരു ഡയറക്ടര്‍ അറിയിച്ചത്. അതിനിടെ ഗാര്‍ഹിക ജോലിക്കാരുടെ ഒളിച്ചോട്ടവും അതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും രാജ്യത്ത് കുറയുന്നില്ലെന്ന് സ്വദേശികള്‍ക്ക് വ്യാപക പരാതിയുണ്ട്. ഗാര്‍ഹിക മേഖലയില്‍ ജോലിക്കെത്തുന്ന നിരവധി പേരാണ് ദിനംപ്രതി സ്‌പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുന്നത്. തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിന് ഖത്തര്‍ 45 രാജ്യങ്ങളുമായി കരാറിലെത്തിയിട്ടുണ്ടെന്ന് റെയ്‌സ് പറഞ്ഞു. ഖത്തറിലേക്കുള്ള വിദേശ ജോലിക്കാരുടെ കുടിയേറ്റം വര്‍ധിക്കുമെന്ന സൂചനകളാണ് തൊഴില്‍ മന്ത്രാലയം നല്കുന്നത്.
കഴിഞ്ഞ വര്‍ഷം 18,000 തൊഴില്‍ പെര്‍മിറ്റുകളാണ് തൊഴില്‍ മന്ത്രാലയം അനുവദിച്ചത്. സമീപഭാവിയില്‍ തന്നെ ഈ എണ്ണം 40,000 ആയി മാറുമെന്നാണ് ഖത്തര്‍ തൊഴില്‍ വകുപ്പിന്റെ പ്രതീക്ഷ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!