Section

malabari-logo-mobile

ഓ മൈ ഡാര്‍ലിംഗിലെ നായികയായി അനിഖ;ചിത്രത്തിലെ കൊറിയന്‍ ഗായിക പാടിയ ഗാനം പുറത്തുവിട്ടു

HIGHLIGHTS : Anikha as the heroine of Oh My Darling

ബാലതാരമായി മലയാള സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. ഇപ്പോള്‍ അനിഖ നായികയായെത്തുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കൊറിയന്‍ ഗായികയായ ലിന്‍ഡ ക്വെറോ ആണ് പാട്ട് രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എന്നതും ഈ ഗാനത്തെ വേറിട്ടതാക്കുന്നു.

sameeksha-malabarinews

പ്രണയ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ഈ ഗാനം ന്യൂജന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറും ട്രയലറും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മോനാജ് ശ്രീകണ്ഠന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആല്‍ഫ്രഡ് ഡി സാമുവലാണ്. ജിനീഷ് കെ ജോയിയുടെതാണ് തിരക്കഥ.

മുകേഷ് , ലെന,മെല്‍വിന്‍ ജി ബാബു,മഞ്ജു പിള്ള, വിജയരാഘവന്‍ തുടങ്ങി ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!