താനൂരില്‍ തെരുവ്‌നായ്ക്കളുടെ അക്രമിത്തില്‍ മൂന്ന് ആടുകള്‍ ചത്തു;2 ആടുകള്‍ക്ക് പരിക്ക്

താനൂര്‍ :താനൂര്‍ അട്ടത്തോട് തെരുവുനായ്ക്കളുടെ അക്രമത്തില്‍ മൂന്ന് ആടുകള്‍ ചത്തു.രണ്ട് ആടുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

അട്ടത്തോട് മദ്രസപടിയിലെ കുറുംതൊടിയില്‍ ഹൈദ്രോസിന്റെആടുകള്‍ക്കാണ് തെരുവുനായ്ക്കളുടെഅക്രമം നേരിട്ടത്.നഗരസഭാ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍ കൗണ്‍സിലര്‍ പി.ടി.അക്ബര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.വെറ്റിനറി സര്‍ജന്‍ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ആടുകളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

ഇതിനുമുമ്പും ഇത്തരത്തിലുള്ള തെരുവന് നായ അക്രമണം ഈ പ്രദേശങ്ങളില്‍ ഉണ്ടായിട്ടുണ്ട് .താനൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്ത് കഴിഞ്ഞദിവസം ഒരു തെരുവുനായ ഭീതി പരത്തികൊണ്ട് ഓടിനടന്നസംഭവം ഉണ്ടായിരുന്നു.നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ഉപദ്രവം കാരണം വിദ്യാര്‍ത്ഥികള്‍ക്കും , പൊതുജനങ്ങള്‍ക്കും ,വളര്‍ത്ത്മൃഗങ്ങക്കും, ഭീക്ഷണി നിലനില്‍ക്കുകയാണ്. പ്രാദേശിക സര്‍ക്കാറുകള്‍ എ.ബി.സി. നടപടിക്രമങ്ങള്‍ പാലിക്കാത്തതാണ് രൂക്ഷമായ തെരുവുനായ്ക്കളുടെ അക്രമംവര്‍ദ്ധിച്ചു വരുവാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top