HIGHLIGHTS : Fight for expatriates will continue: Yechury
ദില്ലി:രാജ്യത്തെ പ്രവാസി സമൂഹത്തിനായുള്ള പോരാട്ടം ഇടതുപാര്‍ടികള്‍ പാര്‍ലമെന്റിലും പുറത്തും ശക്തമായി തുടരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള പ്രവാസി സംഘത്തിന്റെ പാര്‍ലമെന്റ് മാര്‍ച്ച് ജന്തര്‍ മന്തറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് മടങ്ങേണ്ടി വന്ന പ്രവാസികള്‍ക്ക് കേരളം ഒട്ടേറെ ക്ഷേമപദ്ധതി ആരംഭിച്ചു. കേന്ദ്രം രാജ്യവ്യാപകമായി ഇത്തരം പദ്ധതി രൂപീകരിക്കണം. ആവശ്യമായ ഫണ്ടും നല്‍കണം. ഇത് നേടിയെടുക്കാന്‍ യോജിച്ച പോരാട്ടത്തിന് രംഗത്തിറങ്ങണമെന്നും യെച്ചൂരി ആഹ്വാനം ചെയ്തു. കേന്ദ്ര ബജറ്റിന്റെ 33 ശതമാനം സംഭാവന ചെയ്യുന്ന പ്രവാസികളോട് കടുത്ത അനീതിയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു സംസ്ഥാനം രാജ്യത്താദ്യമായി പ്രവാസികള്‍ക്കായി വകുപ്പ് രൂപീകരിച്ചത് കേരളത്തിലാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.
പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂര്‍ പി ലില്ലീസ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, ആര്‍ ശ്രീകൃഷ്ണപിള്ള, ബാദുഷ കടലുണ്ടി, പി സെയ്താലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു