Section

malabari-logo-mobile

തിരൂരങ്ങാടി നഗരസഭയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം

HIGHLIGHTS : Harassment by anti-socials at waste treatment plant in Tirurangadi Municipality

തിരൂരങ്ങാടി: നഗരസഭയില്‍ മുപ്പത്തിഏഴാം ഡിവിഷനിലെ വെഞ്ചാലിയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ (എം സി എഫ് )സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ മതില്‍ ചാടിക്കടന്ന് തരംതിരിച്ച് കയറ്റുമതിക്കായി മാറ്റി വെച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും റിജെക്ട് വേസ്റ്റുകളുടെ യും ചാക്കുകളും കവറുകളും ആയുധങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി നശിപ്പിക്കുന്നതായി പരാതി.

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ പ്ലാന്റില്‍ എത്തിച്ചു തരം തിരിച്ച് കയറ്റിക്കൊണ്ട് പോകുന്നതിനായി അടുക്കി വെച്ച പ്ലാസ്റ്റിക് ചാക്കുകള്‍ കത്തി,ബ്ലേഡ് പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുള്ളത്.

sameeksha-malabarinews

ദിവസങ്ങളായി ഇത് തുടരുന്നത് മൂലം ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാതെയും ചെയ്ത ജോലികള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കുറ്റവാളികളെ കണ്ടെത്തുന്നതിനും രാത്രിയില്‍ ഈ പ്രദേശങ്ങളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നഗരസഭ സെക്രട്ടറി ഇന്ന് തുരൂരങ്ങാടി പോലീസില്‍ പരാതി നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!