HIGHLIGHTS : Lions Club of Thirurangadi school has been given a smart TV
തിരൂരങ്ങാടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള വിദ്യാലങ്ങളേ ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിലേക്ക് സ്മാർട്ട് ടി.വിയും പ്രഥമ സുശ്രൂഷ കിറ്റുകളും നൽകി.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും വാർഡ് അംഗം ഊർപ്പായി സൈതലവി, പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് മുഷ്താഖ് കൊടിഞ്ഞി എന്നിവർ ഏറ്റുവാങ്ങി.
ലയൺസ് ക്ലബ് ഭാരവാഹികളായ നിസാമുദ്ദീൻ, സിദ്ധീഖ് പനക്കൽ,കെ.ടി ഷാജു, ഡോ.സ്മിത അനി, അബ്ദുൽ അമർ, ഷാഫി പ്രിമിയർ, ആസിഫ് പത്തൂർ,എം.പി സിദ്ധീഖ് ,എം.എൻ നൗഷാദ് നൗഷാദ് , സലിം അമ്പാടി, ജാഫർ ഓർബിസ്,സി.എച്ച് ഷിബിലി,എം ഖമറുന്നിസ,ഒ.എസ്.എ അംഗം എം.കെ റഷീദ്, കെ.എം.ഹാജറ ടീച്ചർ സംസാരിച്ചു.