Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ഫോം-16 വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു

HIGHLIGHTS : Calicut University News; Form-16 of university pensioners has been published on the website

സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ഫോം-16 വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ ആദായനികുതി വിവരങ്ങളടങ്ങിയ ഫോം-16 വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2021-22 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പ്രസ്തുത ഫോറം സര്‍വകലാശാലാ വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. വരുമാനം ആദായനികുതി പരിധിക്കു മുകളിലുള്ളവര്‍ ആദായനികുതി വകുപ്പ് നിശ്ചയിക്കുന്ന തീയതിക്ക് മുമ്പായി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും സര്‍വകലാശാലാ ധനകാര്യവിഭാഗം അറിയിച്ചു.

sameeksha-malabarinews

പ്രോഗ്രാം എക്സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് വാക് ഇന്‍ ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ് റേഡിയോയിലേക്ക് പ്രോഗ്രാം എക്സിക്യൂട്ടീവ്, സൗണ്ട് റെക്കോഡിസ്റ്റ് തസ്തികകളില്‍ നിയമനത്തിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 7-ന് പകല്‍ 2.30-ന് ഭരണവിഭാഗത്തിലാണ് ഇന്റര്‍വ്യൂ. 40 വയസിന് താഴെ പ്രായമുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. യോഗ്യതയും മറ്റു വിശദവിവരങ്ങളും വെബ്സൈറ്റില്‍.

എന്‍.എസ്.എസ്. അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള മികച്ച് എന്‍.എസ്.എസ്. യൂണിറ്റ് / കോളേജ്, പ്രോഗ്രാം ഓഫീസര്‍, വളണ്ടിയര്‍ എന്നിവര്‍ക്കുള്ള 2021-22 ലെ സര്‍വകലാശാലാതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എന്‍.എസ്.എസ്. യൂണിറ്റിലേക്ക് ഇ-മെയിലില്‍ അയച്ചിട്ടുള്ള നിശ്ചിത ഫോമില്‍ നോമിനേഷനുകള്‍ ചെക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 11.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ബി.കോം. പ്രൊഫഷണല്‍, ഓണേഴ്സ് റഗുലര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 170 രൂപ പിഴയോടെ 20 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്ട്രേഷന്‍ രണ്ടാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 19 വരെയും 170 രൂപ പിഴയോടെ 22 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!