യുവതിയെ മോശമായി ചിത്രീകരിച്ചതിന് കേസ്; യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ ഒളിവില്‍

കൊച്ചി ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ മോശമായി ചിത്രീകരിച്ച് അസഭ്യം പറഞ്ഞതിന് ട്രൂ ടിവി ചാനല്‍ എംഡി സൂരജ് പാലക്കാരനെതിരെ പോലീസ് കേസെടുത്തു. യുവതി എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.
പട്ടിക ജാതി-വര്‍ഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

Share news
error: Content is protected !!
Scroll to Top