Section

malabari-logo-mobile

ആംബര്‍ഗ്രീസിന്റെ പേരില്‍ തട്ടിപ്പി മലപ്പുറത്ത് അഞ്ചുപേര്‍ പിടിയില്‍

HIGHLIGHTS : മലപ്പുറം ; തിമിംഗല വിസര്‍ജ്യമായ ആംബര്‍ഗ്രീസിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം മലപ്പുറത്ത് പിടിയില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ അബ്ദുറൗ...

മലപ്പുറം ; തിമിംഗല വിസര്‍ജ്യമായ ആംബര്‍ഗ്രീസിന്റെ പേരില്‍ തട്ടിപ്പുനടത്തുന്ന സംഘം മലപ്പുറത്ത് പിടിയില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശികളായ അബ്ദുറൗഫ്(40), മജീദ്(46), പറപ്പൂര്‍ സ്വദേശി രാജന്‍(48), ഒയൂര്‍ സ്വദേശി ജലീല്‍(35), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കനകരാജന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നും വ്യാജ ആംബര്‍ഗ്രീസും പിടിച്ചെടുത്തിട്ടുണ്ട. ഇവര്‍ സഞ്ചരിച്ച ആഡംബരകാറും പോലീസ് കസ്റ്റഡിയില്‍ എടുതതിട്ടുണ്ട്.

sameeksha-malabarinews

പെരിന്തല്‍മണ്ണ സ്വദേശിയില്‍ നിന്നും തങ്ങളുടെ കയ്യില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം വിലവരുന്ന ആംബര്‍ഗ്രീസ് ഉണ്ടെന്ന് പറഞ്ഞ് പതിനായിരം രൂപ മൂന്‍കൂറായി വാങ്ങി. ഇയാള്‍ക്ക് ആറുകിലോയോളം വ്യാജ വസ്തു കൈമാറുകയും ചെയ്തു. ഈ സാധനം വിശദമായി പരിശോധിച്ചപ്പോളാണ് ഇത് വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. മലപ്പുറം ഡിവൈഎസ്പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മലപ്പുറം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് മുന്നില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്.

സമാനമായ രീതിയില്‍ ഈ രീതിയില്‍ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!