Section

malabari-logo-mobile

ലഹരി സംഘം കെഎസ്ആര്‍ടിസി ജീവനക്കാരെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു

HIGHLIGHTS : The intoxicated gang stopped the bus and beat the KSRTC employees

തിരുവനന്തപുരം: ലഹരി വില്‍പ്പന നടത്തുന്ന യുവാക്കള്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും തടഞ്ഞുനിര്‍ത്തി ബസ്സില്‍ നിന്നിറക്കി ക്രൂരമായി മര്‍ദ്ദിച്ചു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചയി രുന്നു മര്‍ദ്ദനം. അക്രമത്തില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം വെള്ളനാട് ഇന്നലെ വൈകീട്ട് നാലേകാലിനാണ് സംഭവം. വെള്ളനാട് ഡിപ്പോയില്‍ നിന്ന് കണ്ണംമ്പളി വഴി കിഴക്കേക്കോട്ടയിലേക്ക് പോകുകയാരുന്നു ബസ്. മൈലാടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് രണ്ട് ബൈക്കുകള്‍ ബസിന് പുറകില്‍ എത്തി. ബൈക്കുകള്‍ പല തവണ ബസിന് മുന്നിലേക്ക് വരാന്‍ ശ്രമിച്ചു. ഇവര്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസ് സൈഡ് നല്‍കിയെങ്കിലും ബസിന്റെ വശങ്ങളില്‍ ബൈക്ക് ഇടിപ്പിച്ച പ്രതികള്‍ ഡ്രൈവറേയും കണ്ടക്ടേയും അസഭ്യം വിളിച്ചു.

sameeksha-malabarinews

ബസ് നിര്‍ത്തിയപ്പോള്‍ രണ്ട് ബൈക്കുകള്‍ ബസിന് കുറുകേ വച്ച് ആറംഗ സംഘം ഭീഷണിമുഴക്കി. ബസില് നിന്ന് ഇറങ്ങിയ ഡ്രൈവര്‍ ശ്രീജിത്തിനേയും കണ്ടക്ടര്‍ ഹരിപ്രേമിനേയും മര്‍ദിച്ചു.

നാട്ടുകാരും ബസിലിരുന്നവരും ഇറങ്ങിയാണ് അക്രമികളെ പിടികൂടിയത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കഞ്ചാവും സിറിഞ്ചും കണ്ടെത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!