ഭാര്യയുടെ ചെവി ഭര്‍ത്താവ് കടിച്ചുമുറിച്ചു;മകളുടെമേല്‍ തിളച്ച വെള്ളമൊഴിച്ചു

കോഴിക്കോട്:ഭാര്യയുടെ ചെവി ഭര്‍ത്താവ് കടിച്ചുമുറിച്ചും ഒന്‍പതുവയസ്സുള്ള മകളുടെ മേല്‍ തിളച്ചവെള്ളം ഒഴിക്കുകയും ചെയ്ത് ഭര്‍ത്താവിന്റെ ക്രൂരപീഡനം. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഫിനിയാണ് ഭര്‍ത്താവ് ഷാജിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഷാജി തന്നെയും മകളെയും ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. പലപ്പോഴും ഇയാള്‍ പണം ആവശ്യപ്പെട്ടാണ് ഉപദ്രവിക്കാറുള്ളതെന്നും യുവതി പരാതിയില്‍ പറയുന്നു.

മകള്‍ സൈക്കിള്‍ വേണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷാജിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top