കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തെ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്.
മനോജിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും കേരള കോണ്‍ഗ്രസ് (ബി) നേതാവ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വെട്ടേറ്റ നിലയില്‍ ഇന്നലെ രാത്രി കോക്കാട് റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയിലായിരുന്നു. കൈവിരലുകളും അറുത്തു മാറ്റിയിരുന്നു. യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




