Section

malabari-logo-mobile

റംസാൻ സ്പെഷ്യൽ- ബ്രെഡ് പിസ

HIGHLIGHTS : ബ്രെഡ് പിസ തയ്യാറാക്കിയത് ഷരീഫ ആവശ്യമായ ചേരുവകള്‍:- ബ്രെഡ് – 4 സ്ലൈഡ്‌ നന്നായി പഴുത്ത തക്കാളി – അരക്കിലോ ഒലിവ് ഓയില്‍ – ഒന്നര വലി...

ബ്രെഡ് പിസ

തയ്യാറാക്കിയത് ഷരീഫ

sameeksha-malabarinews

ആവശ്യമായ ചേരുവകള്‍:-

ബ്രെഡ് – 4 സ്ലൈഡ്‌

നന്നായി പഴുത്ത തക്കാളി – അരക്കിലോ

ഒലിവ് ഓയില്‍ – ഒന്നര വലിയ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – ഒന്നര-രണ്ടു ചെറിയ സ്പൂണ്‍

സവാള – ഒരു ഇടത്തരം പൊടിയായി അരിഞ്ഞത്

ഒറീഗാനോ – ഒന്നോ രണ്ടോ നുള്ള്

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍

പെപ്പറോണി, ചോളം, കാപ്‌സിക്കം, സവാള എന്നിവ ചതുരക്കഷണങ്ങളാക്കിയത് – പാകത്തിന്

മൊസെറല്ല ചീസ് ഗ്രേറ്റ് ചെയ്തത് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

പിസ സോസ്

തക്കാളി തിളച്ചവെള്ളത്തിലിട്ടെടുത്തു തണുത്ത വെള്ളത്തിലിട്ട് ഊറ്റി തൊലി കളഞ്ഞു കഷണങ്ങളാക്കി മിക്‌സിയില്‍ ഒന്നടിച്ചു വയ്ക്കുക.

എണ്ണ ചൂടാക്കി വെളുത്തുള്ളി ചേര്‍ത്തു മൂന്നു നാലു മിനിറ്റ് വഴറ്റിയശേഷം സവാള ചേര്‍ത്ത് ഇടത്തരം തീയില്‍ അല്‍പനേരം വഴറ്റുക. ഇതില്‍ തക്കാളി അരച്ചതും ഒറീഗാനോ, മുളകുപൊടി ചേര്‍ത്തിളക്കുക. ഇടയ്ക്കിടെ ഇളക്കണം. ഇതിലേക്കു പഞ്ചസാരയും ചേര്‍ത്തിളക്കി വാങ്ങുക.

ഇനി ഓരോ ബ്രെഡ് സ്ലൈഡിലും പീസ സോസ് നന്നായി പുരട്ടുക. ഇതിനു മുകളില്‍ പെപ്പറോണി, ചോളം, കാപ്‌സിക്കം, സവാള എന്നിവയും ഗ്രേറ്റ് ചെയ്ത ചീസും വിതറി ചൂടായ അവനില്‍ വച്ചു ബേക്ക് ചെയ്യുക. ചീസ് ഉരുകി ബ്രെഡ് വേവുന്നതാണു പാകം.

ചൂടോടെ കഴിക്കാം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!