HIGHLIGHTS : Hyder Ali Shihab has no health concerns: Munawwarli Thangal
എറണാകുളം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യ നിലയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇക്കാര്യം ഡോക്ടര്‍മാര്‍ ആറിയിച്ചതായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവ്വറലി തങ്ങള്‍ അറിയിച്ചത്.
![](https://malabarinews.com/wp-content/uploads/2024/06/imukthi-videio.jpg)
![](https://malabarinews.com/wp-content/uploads/2020/07/careertech.jpg)
ഹൈദരലി തങ്ങളെ ആരോഗ്യ പ്രശ്നങ്ങളാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്. ഹൈദരലി തങ്ങളുടെ ആരോഗ്യ നില ഗുരുതാരവസ്ഥയിലാണെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
![](https://malabarinews.com/wp-content/uploads/2021/11/sameeksha.jpg)
നിലവില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.