Section

malabari-logo-mobile

ഹൈദരാലി ശിഹാബ് തങ്ങളുടെ ആരോഗ്യസ്ഥിയില്‍ ആശങ്കാജനകമായ സാഹചര്യമില്ല: മുനവ്വറലി തങ്ങള്‍

HIGHLIGHTS : Hyder Ali Shihab has no health concerns: Munawwarli Thangal

എറണാകുളം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യ നിലയില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ നിലവില്‍ ഇല്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇക്കാര്യം ഡോക്ടര്‍മാര്‍ ആറിയിച്ചതായി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുനവ്വറലി തങ്ങള്‍ അറിയിച്ചത്.

ഹൈദരലി തങ്ങളെ ആരോഗ്യ പ്രശ്നങ്ങളാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകാണ്. ഹൈദരലി തങ്ങളുടെ ആരോഗ്യ നില ഗുരുതാരവസ്ഥയിലാണെന്ന് നേരത്തെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

sameeksha-malabarinews

നിലവില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. സമസ്ത ഇ.കെ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്ലാമിക് അക്കാദമിയുടെ പ്രസിഡന്റ് കൂടിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!