Section

malabari-logo-mobile

കനയ്യകുമാറിനെ സിപിഐയിൽ നിന്ന് പുറത്താക്കി

HIGHLIGHTS : cpi expels kanhaiya kumar

കനയ്യകുമാറിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് ഇക്കാര്യം അറിയിച്ചത്. കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്ന് ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ വഹിച്ചിരുന്നത് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമെന്ന പദവിയായിരുന്നു.

‘കനയ്യ കുമാര്‍ നടത്തിയത് ചതിയാണ്. സംഘപരിവാര്‍ ആക്രമണങ്ങളില്‍ നിന്ന് കനയ്യ കുമാറിനെ സംരക്ഷിച്ചത് സിപിഐയാണ്. വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടി.സിപിഐ മുന്നോട്ടു തന്നെയാണ് ‘- ഡി രാജ അറിയിച്ചു.

sameeksha-malabarinews

പശ്ചാത്താപം കാരണമാണ് പാര്‍ട്ടി വിടുന്നതെന്നാണ് കനയ്യ കുമാര്‍ പറഞ്ഞത്. കനയ്യ കുമാര്‍ സ്വയമേവ പിരിഞ്ഞു പോകുകയായിരുന്നു. സ്ഥാനങ്ങള്‍ സ്വയം ഒഴിയുന്നുവെന്ന് കനയ്യ കുമാര്‍ ഉച്ചയ്ക്ക് 01.10ന് പാര്‍ട്ടിക്ക് കത്ത് നല്‍കി. സംഘടനാപരമായും ആശയപരമായും ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് കനയ്യ കുമാര്‍ കത്തില്‍ വ്യക്തമാക്കി.

എന്നാല്‍ പാര്‍ട്ടി വിടുന്നതിനെ കുറിച്ച് കനയ്യ കുമാര്‍ ഒരു സൂചനയും നല്‍കിയില്ല .അഭ്യുഹങ്ങള്‍ ഉണ്ടായിരുന്നു. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു കനയ്യ കുമാറെന്നും ഡി രാജ പറഞ്ഞു. കനയ്യ കുമാര്‍ പാര്‍ട്ടിയോട് സത്യസന്ധത കാണിച്ചില്ലെന്നും
ആരും പാര്‍ട്ടിക്ക് മുകളില്‍ അല്ലെന്നും ഡി രാജ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!