Section

malabari-logo-mobile

മലപ്പുറത്ത് 157 അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടും

HIGHLIGHTS : മലപ്പുറം : ജില്ലക്കകത്ത് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന 157 അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ വിദ്യഭ്യാസവകുപ്പ്

മലപ്പുറം : ജില്ലക്കകത്ത് അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന 157 അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ വിദ്യഭ്യാസവകുപ്പ് ഒരുങ്ങുന്നു. കേന്ദ്ര വിദ്യഭ്യാസ അവകാശനിയമപ്രകാരമുള്ള വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കാണ് പൂട്ടുവീഴുക .

ഇത്തരത്തിലുള്ള വിദ്യാലയങ്ങള്‍ 2018 ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തിക്കരുതെന്ന് കാണിച്ച് ഡിപിഐയുടെ ഉത്തരവ് സ്‌കൂള്‍ മനേജ്‌മെന്‍്‌റിന് കൈമാറിക്കഴിഞ്ഞു.
ഇത്തരം സ്‌കൂളുകള്‍ കണ്ടെത്താന്‍ നടത്തിയ പരിശോധനയുടെ ആദ്യഘട്ടത്തില്‍ കണ്ടത്തിയ 157 സ്‌കൂളുകള്‍ക്കാമ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വിശദമായ പരിശോധനയില്‍ പൂട്ടേണ്ട സ്‌കൂളുകളുടെ എണ്ണം കൂടുമെന്നാണ് സൂചന.

sameeksha-malabarinews

എല്‍പിസ്‌കൂളിന് ഒരു ഏക്കറും, യുപിക്ക് രണ്ട് ഏക്കറും, ഹൈസ്‌ക്കുളിന് മൂന്ന് ഏക്കറും സ്ഥലവും മറ്റ് ഭൗതികസാഹചര്യങ്ങളും വേണമെന്നാണ് നിര്‍ദ്ദേശം . ഇത് ഇത്തരം സ്‌കുളില്‍ പാലിക്കപ്പെട്ടിട്ടില്ല. മിക്ക സ്‌കുളിലും കളിസ്ഥലങ്ങളില്ല. ക്ലാസ് റുമുകളുടെ അളവുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഇത്തരം സ്‌കുളുകള്‍ പാലിക്കുന്നില്ല. കുട്ടികള്‍ക്ക് ലഭിക്കേണ്ട വിവിധതരം ഗ്രാന്റുകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു, തുടങ്ങിയ നിരവധി പ്രശനങ്ങള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!