ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണം: വി. അബ്‌ദുറഹ്‌മാൻ എം.എൽ.എ 

താനൂർ: മലപ്പുറം ജില്ലയിലെ തീരപ്രദേശമടക്കമുള്ള പടിഞ്ഞാറൻ മേഖല ആശ്രയിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയിൽ നിലവിൽ ഫോറൻസിക് സർജൻ ഇല്ലാത്തത് കാരണം പല പോസ്റ്റ് മോർട്ടങ്ങളും ഇവിടെ നടത്തുവാൻ കഴിയില്ല.

പോലീസ് കേസെടുത്ത് ഫോറൻസിക് സർജറി ആവശ്യപ്പെടുന്ന മൃതശരീരം കോഴികോട്  മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ നിർദ്ദേശം നൽകുന്നത്. ഇതുകാരണം പോസ്റ്റ് മോർട്ടം ഒന്നും രണ്ടും ദിവസങ്ങൾ വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ഇതിനു പരിഹാരം കാണാൻ തിരൂർ ജില്ലാ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ അടിയന്തിരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ. ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Share news
error: Content is protected !!
Scroll to Top