ബഹ്‌റൈനില്‍ ഹൃദയസ്പര്‍ശം കാര്‍ഡിയാക് സെമിനാര്‍ ഇന്ന്

മനാമ: ഹൃദയസ്പര്‍ശം കാര്‍ഡിയാക് സെമിനാര്‍ വെള്ളിയാഴ്ച നടക്കും. വൈകീട്ട് 6 മണി മുതല്‍ 9 മണിവരെ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ടിഎച്ച്എംസി ഹാളില്‍ വെച്ചാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. സെമിനാറില്‍ ഹൃദയ സംബന്ധമായ രോഗങ്ങളുടെ ബോധവല്‍ക്കരണവും സംശയ നിവാരണവും സാധാരണ ജനങ്ങള്‍ ചെയ്യേണ്ട പ്രാഥമിക ചികിത്സ എന്നിവയെ കുറിച്ച് ക്ലാസും ബോധവല്‍കരണവും നടത്തും. സെമിനാറില്‍ എ എം എച്ചിലെ ഡോ. ബാബു, ഡോ.സോണി ജേക്കബ് എന്നിവര്‍ സംബന്ധിക്കും. മതാഅമൃതാനന്ദമയീ സേവാ സമതിയുടെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘിടിപ്പിക്കുന്നത്.

Share news
error: Content is protected !!
Scroll to Top