Section

malabari-logo-mobile

രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളെ പൊലീസ് വെടിവച്ചുകൊന്നു

HIGHLIGHTS : ഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കസ്റ്റഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളെ പൊലീസ് വെടിവച്ചു കൊന്നു.

telanganaഹൈദരാബാദ്: തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കസ്റ്റഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളെ പൊലീസ് വെടിവച്ചു കൊന്നു. തെഹ്‌രീക് ഘലാബ ഇ ഇസ്ലാം എന്ന സംഘടനയുടെ പ്രവര്‍ത്തകരായ വിഖാറുദ്ദീന്‍, സയിദ് അംജദ്, ഹനീഫ്, സക്കീര്‍, ഇര്‍ഫാന്‍ എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെ, കേസിന്റെ വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഹൈദരാബാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള അലെര്‍ എന്ന സ്ഥലത്തിനും ജന്‍ഗാവ് എന്ന സ്ഥലത്തിനും ഇടയില്‍ വച്ചാണ് തീവ്രവാദികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

sameeksha-malabarinews

പൊലീസ് ബസില്‍ കൊണ്ടു പോകവെ തീവ്രവാദികള്‍ വാഹനത്തിനുള്ളില്‍ വച്ച് സുരക്ഷാഉദ്യോഗസ്ഥരെ ആക്രമിക്കുകയും തോക്കുകള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഡ്രൈവറെ ആക്രമിച്ചതോടെ വാഹനം നിറുത്തി. വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ തീവ്രവാദികള്‍ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിര്‍ത്തത്. നാലുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വിവിധ കേസുകളിലായി 2010 ല്‍ അറസ്റ്റിലായ തീവ്രാവദികളെ വാറങ്കലിലെ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പാകിസ്ഥാനിലെ ചാരസംഘടനയായ ഐ എസ് ഐയും ഇന്ത്യയിലെ നിരോധിത തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യ (സിമി)യുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!