ആ കത്ത് താന്‍ എഴുതിയതല്ലെന്ന് സരിത എസ് നായര്‍

Saritha S Naകൊച്ചി: തന്റേതെന്ന പേരില്‍ പ്രചരിയ്ക്കുന്ന കത്ത് താനെഴുതിയതല്ലെന്ന് സരിത എസ് നായര്‍. തന്റെ കത്ത് പിസി ജോര്‍ജ് കണ്ടിട്ടില്ലെന്നും കത്തുമായല്ല താന്‍ ജോര്‍ജിനെ കാണാന്‍ പോയതെന്നും സരിത എസ് നായര്‍ വ്യക്തമാക്കി.

ജോസ് കെ മാണി തന്നോട് മാന്യമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ഇത് ശാസ്ത്രീയമായി തെളിയിക്കുമെന്നും പത്തനംത്തിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സരിത പറഞ്ഞു.

പി സി ജോര്‍ജിന് താന്‍ കത്ത് കൈമാറിയിട്ടില്ല. പി സി ജോര്‍ജ്  വ്യാജമായി തയ്യാറാക്കിയ കത്താണ് പുറത്തുവന്നത്. ജോസ് കെ മാണിയെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്. കോട്ടയത്ത് തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ മറ്റുള്ളവരോടൊപ്പം പോയിരുന്നു. അതല്ലാതെ ജോസ് കെ മാണിയെ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ഈ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ ആരായാലും അവരെ പൊതുമധ്യത്തില്‍ കൊണ്ടുവരും. കത്തിനു പിന്നില്‍ വ്യക്തിതാത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് – സരിത പറഞ്ഞു.

Share news
error: Content is protected !!
Scroll to Top